International
പാരീസ്: പാരീസിലെ ദേശീയ ഫുട്ബോൾ സ്റ്റേഡിയമായ ‘സ്റ്റാഡ് ദെ ഫ്രാൻസി’ൽ വെള്ളിയാഴ്ച രാത്രി നടന്ന പ്രാർഥനാസംഗമത്തിൽ ഒരു ലക്ഷത്തോളം കത്തോലിക്ക യുവതീ-യുവാക്കളാണു പങ്കെടുത്തത്.
സംഗീതവും ആത്മീയപ്രഭയും നിറഞ്ഞ ചടങ്ങിൽ, തിന്മകളെ ഉപേക്ഷിച്ച് നന്മയുടെയും സ്നേഹത്തിന്റെയും പാത തെരഞ്ഞെടുക്കാൻ മാർപാപ്പ യുവതയോട് ആഹ്വാനം ചെയ്തു.
പ്രാർഥനാഗാനങ്ങൾ ആലപിച്ചും വിശുദ്ധരുടെ തിരുശേഷിപ്പുകളോടും പാരീസിൽ നൂറ്റാണ്ടു കളായി വണങ്ങിപ്പോരുന്ന ഈശോമിശിഹായുടെ വിശുദ്ധ വസ്ത്രത്തോടും (ട്യൂണിക്കാ ക്രിസ്തി) ഭക്തിയോടെ പ്രണാമമർപ്പിച്ചുമുള്ള ഒന്നര മണിക്കൂറോളം നീണ്ട പ്രാർഥനാചടങ്ങുകൾ പാരീസ് നഗരത്തെ ഭക്തിദീപ്തിയിലാക്കി.
ഒരു റോക്ക് സ്റ്റാറിനെയെന്നപോലെ യുവാക്കൾ മാർപാപ്പയെ ഹർഷാരവത്തോടെ സ്വീകരിച്ചു. റോക്ക് സംഗീത പരിപാടികളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ആവേശമാണു സ്റ്റേഡിയത്തിൽ ദൃശ്യമായത്.
മാർപാപ്പയുടെ വരവിനുപിന്നാലെ ഫ്രഞ്ച് വിശുദ്ധരെയും ഫ്രാൻസിലെ സഭയുടെ ചരിത്രത്തെയും ആവിഷ്കരിക്കുന്ന കലാപരിപാടികളും കുതിരകളെ അണിനിരത്തിയുള്ള ദൃശ്യാവിഷ്കാരവും അതിമനോഹരമായ വെടിക്കെട്ടും അരങ്ങേറി.
International
ന്യൂയോർക്ക്: വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ വാർഷികദിനത്തിൽ ഗ്രൗണ്ട് സീറോയിൽ നടക്കാറുള്ള ഔദ്യോഗിക അനുസ്മരണ ചടങ്ങിൽ ചരിത്രത്തിലാദ്യമായി ഏഴാമതൊരു നിശബ്ദ പ്രാർഥനകൂടി ഉൾപ്പെടുത്തി.
ആക്രമണത്തിനുശേഷം കെട്ടിടാവശിഷ്ടങ്ങളിൽനിന്നുള്ള വിഷപ്പുകയും കെമിക്കൽ പൊടിയും ശ്വസിച്ച് പിന്നീട് വിവിധ രോഗങ്ങളാൽ മരിച്ച ആയിരക്കണക്കിന് ആളുകൾക്ക് ആദരമർപ്പിക്കാനാണ് ഈ തീരുമാനം.
2001 സെപ്റ്റംബർ 11ലെ ആക്രമണസമയത്ത് വിമാനങ്ങൾ ഇടിച്ചുകയറിയതും ടവറുകൾ തകർന്നുവീണതുമായ ആറു നിർണായക നിമിഷങ്ങളെ അനുസ്മരിച്ച് ആറുതവണ മണി മുഴക്കി മൗനം പാലിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി.
എന്നാൽ, ദുരന്തത്തിൽ നേരിട്ട് കൊല്ലപ്പെട്ടവരുടെയും പിന്നീട് രോഗബാധിതരായി മരിച്ചവരുടെയും കുടുംബങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഇത്തവണ ഏഴാമതൊരു മണികൂടി മുഴക്കി പ്രാർഥന നടത്താൻ ‘9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയം’ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ആക്രമണദിവസം നേരിട്ട് കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാൾ (2,977) കൂടുതലാളുകൾ ദുരന്താനന്തര രോഗങ്ങൾ കാരണം പിന്നീട് മരിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി വ്യക്തമാക്കി. സംഭവസ്ഥലത്തെ വായു സുരക്ഷിതമാണെന്ന് അന്ന് അധികൃതർ തെറ്റായ സന്ദേശം നൽകിയിരുന്നതായി വ്യക്തമാക്കുന്ന രേഖകൾ ന്യൂയോർക്ക് ഭരണകൂടം അടുത്തിടെ പുറത്തുവിട്ടിരുന്നു.
നിലവിൽ 57,000ത്തിലധികം രക്ഷാപ്രവർത്തകർക്കും രക്ഷപ്പെട്ടവർക്കും കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 11ന്റെ ഇരകളായി രോഗബാധിതരായി മരിച്ച ആയിരക്കണക്കിന് ആളുകളുടെ കുടുംബങ്ങൾക്ക് വർഷങ്ങൾക്കുശേഷം ലഭിക്കുന്ന വലിയൊരു അംഗീകാരമാണ് ഈ ഏഴാമത് അനുസ്മരണ നിമിഷം.
International
വത്തിക്കാൻ: പ്രാർഥനയും സാമൂഹിക നീതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളും പരസ്പര പൂരകങ്ങളും വേർപിരിക്കാനാവാത്തതുമാണെന്ന വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ പഠനങ്ങളെ അനുസ്മരിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
അമേരിക്കയിലെ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയിൽ നിന്നുള്ള പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മാർപാപ്പ ഇക്കാര്യം അനുസ്മരിച്ചത്.
പാവപ്പെട്ടവരെ സംരക്ഷിക്കുന്നത് ക്രിസ്തുവിൽ അധിഷ്ഠിതമാണെന്നും അവരെ സേവിക്കുന്നവരോട് ദൈവം എപ്പോഴും ഉദാരമനസ്കനായിരിക്കുമെന്നുമുള്ള വിശുദ്ധ അഗസ്റ്റിന്റെ പഠനവും മാർപാപ്പ ഉദ്ധരിച്ചു.
പാവപ്പെട്ടവരിൽ ക്രിസ്തുവിനെ സേവിക്കുന്നതിലൂടെ, ദൈവകൃപ നിങ്ങളുടെ ഹൃദയങ്ങളെയും മനസുകളെയും ശുദ്ധീകരിക്കുമെന്നും മാർപാപ്പ പറഞ്ഞു.
Kerala
കൊച്ചി: എഫ്സിആര്എയിലെ പുതിയ ചട്ടങ്ങള് സുതാര്യതയും മതനിരപേക്ഷതയും ഉറപ്പാക്കി പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള്ക്ക് അനാവശ്യ നിയന്ത്രണങ്ങള് കൊണ്ടുവരുന്ന സാഹചര്യത്തിൽ സിബിസിഐയുടെ ആഹ്വാനപ്രകാരം കേരളത്തിലെ വിവിധ രൂപതകളിൽ സംഘടനകളുടെ നേതൃത്വത്തില് പ്രാർഥനാദിനം ആചരിച്ചു.
ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേരള കാത്തലിക് ഫെഡറേഷന്റെ (കെസിഎഫ്) നേതൃത്വത്തില് പാലാരിവട്ടം പിഒസിയില് നടന്നു. സിബിസിഐ ലെയ്റ്റി കൗണ്സില് സെക്രട്ടറി അഡ്വ. ഏബ്രഹാം പട്ട്യാനി ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിധേയമായി സ്വതന്ത്രമായി പ്രവര്ത്തിക്കുന്നതിനും ആശയപ്രചരണം നടത്തുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
കെസിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്മോന് തോട്ടുപുറം അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല് ഫാ. തോമസ് തറയില്, കെഎല്സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, എംസിഎ ഗ്ലോബല് പ്രസിഡന്റ് എസ്.ആര്. ബൈജു, കെസിഎഫ് സംസ്ഥാന ജനറല് സെക്രട്ടറി വി.സി. ജോര്ജ്കുട്ടി, കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് ജനറല് സെക്രട്ടറി പ്രഫ. ജോസ്കുട്ടി ഒഴുകയില്, കെഎല്സിഎ ജനറല് സെക്രട്ടറി ബിജു ജോസി കറുമാഞ്ചേരി, വിവിധ സംഘടനാ നേതാക്കളായ ഡോ. കെ.എം. ഫ്രാന്സിസ്, പി. ധര്മരാജ്, ജെസി അലക്സ്, വി.പി. മത്തായി, ബെന്നി ആന്റണി, ജോണ് ജോസഫ്, വിന്സ് പെരിഞ്ചേരി എന്നിവര് പ്രസംഗിച്ചു.
District News
ചന്ദനപ്പള്ളിയിൽ പെരുന്നാൾ
ചന്ദനപ്പള്ളി: ജോർജിയൻ തീർഥാടന ദേവാലയമായ ചന്ദനപ്പള്ളി സെന്റ് ജോര്ജ് തീർഥാടന കത്തോലിക്കാ ദേവാലയ തിരുനാളിനു 26നു കൊടിയേറും. രാവിലെ ദേവാലയ അങ്കണത്തിലും ഉച്ചകഴിഞ്ഞ് സെന്റ് ജോർജ് ഷ്രൈനിലും നടക്കും. രാവിലെ 6.45.ന് പ്രഭാത പ്രാർഥന, ഏഴിന് ഡോ. തോമസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്ബാന അര്പ്പിക്കും. തുടര്ന്ന് കൊടി ആശീര്വദിച്ച് ട്രസ്റ്റിക്ക് കൈമാറും.
പളളി അങ്കണത്തില് സ്ഥാപിച്ചിട്ടുളള സ്വര്ണക്കൊടിമരത്തില് പ്രാർഥനയ്ക്കു ശേഷം മെത്രാപ്പോലീത്ത കൊടി ഉയര്ത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് കുടമുക്ക് ചിറയിൽ ശ്യാമിന്റെ ഭവനത്തില് നിന്ന് കൊടിമരം ഘോഷയാത്രയായി കൊണ്ടുപോകും. മുത്തുക്കുടകളുടെയും പേപ്പല് ഫ്ളാഗുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് കൊടിമരവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ജംഗ്ഷനില് തിരിഞ്ഞ് ചന്ദനപ്പളളി പള്ളിയുടെ മുന്പില് എത്തി പ്രാർഥിച്ചശേഷമാണ് സെന്റ് ജോർജ് ഷ്രൈനില് എത്തിക്കുന്നത് . പൂക്കളും ഇലകളും ചേര്ത്ത് കൊടിമരം കെട്ടി ഒരുക്കി പ്രാർഥനയ്ക്കുശേഷം കോടിയേറ്റ് നടത്തും. ക്രമീകരണങ്ങള്ക്ക് വികാരി ഫാ. ബെന്നി നാരകത്തിനാല് ട്രസ്റ്റി ആന്റണി ചന്ദനപ്പള്ളി, സെക്രട്ടറി ബാബു കെ. പെരുമല, പബ്ലിസിറ്റി കൺവീനർ ഷിബു കെ. ജോയി കുറ്റിയിൽ, പ്രോഗ്രാം കൺവീനർ ബിനോ ബാബു പെരുമല എന്നിവർ നേതൃത്വം നൽകും.
ഓർത്തഡോക്സ് പള്ളിയിൽ
ചന്ദനപ്പള്ളി: സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ ഗീവർഗീസ് സഹദയുടെ ഓർമപ്പെരുന്നാൾ 23ന് ആരംഭിക്കും. 26നു കൊടിയേറി പ്രധാന പെരുന്നാൾ മേയ് ഏഴ്, എട്ട് തീയതികളിലായി ആചരിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും മെത്രാപ്പോലീത്തമാരും നേതൃത്വം നൽകും. എല്ലാ ദിവസവും രാവിലെ 6.45 ന് മൂന്നിന്മേൽ കുർബാനയും വൈകുന്നേരം 5.45ന് മധ്യസ്ഥപ്രാർഥനയും സന്ധ്യാനമസ്കാരവും ഉണ്ടാകും.
23 നു രാവിലെ 6.45 ന് കുർബാന. തുടർന്ന് ഗീവർഗീസ് സഹദായുടെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് ഇടവകയിലെ മർത്തമറിയം സമാജത്തിന്റെ നേതൃത്വത്തിൽ അഖണ്ഡ പ്രാർഥന. വികാരി ഫാ. സുനിൽ ഏബ്രഹാം, സഹ വികാരി ഫാ. ജോബിൻ യോഹന്നാൻ എന്നിവർ നേതൃത്വം നൽകും.
24 ന് 6.45 നു കുർബാനയേ തുടർന്ന് ഒരുക്ക ധ്യാനത്തിന് ഫാ. ഷിബു ടോം തിരുവല്ല നേതൃത്വം നൽകും.
26 ന് ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10 ന് തീർഥാടന വാരാചരണം. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദേശം നൽകും. തുടർന്നു പള്ളി അങ്കണത്തിലെ സ്വർണക്കൊടിമരത്തിലും വിവിധ കുരിശടികളിലും കൊടിയേറ്റ്. മൂന്നിന് കൊടിമര ഘോഷയാത്ര.ആറിനു കൽക്കുരിശിങ്കൽ കൊടിയേറ്റ്.
29 ന് 5.30 ന് കൽക്കുരിശടിയിൽ ഗാനാർച്ചന, സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന. പെരുന്നാളിനോടുബന്ധിച്ച് വിവിധ ആത്മീയ സമ്മേളനങ്ങൾ, സംഗമങ്ങൾ, കൺവൻഷൻ, കലാപരിപാടികൾ തുടങ്ങിയവ ഉണ്ടാകും. മേയ് എട്ടിനു പ്രധാന പെരുന്നാൾ ദിവസം രാവിലെ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികനാകും. ഓർഡർ ഓഫ് സെന്റ് ജോർജ് സമർപ്പണവും ഇതോടനുബന്ധിച്ചുണ്ടാകും.
മാരാമൺ സെന്റ് ജോസഫ്സ് പള്ളിയിൽ
മാരാമൺ: സെന്റ് ജോസഫ്സ് റോമന് കത്തോലിക്കാ ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാള് നാളെ മുതല് മേയ് ഒന്നു വരെ നടക്കും. നാളെ കുടുംബദിനം. വൈകുന്നേരം നാലിന് ജപമാല, തിരുസ്വരൂപ സ്വീകരണം. 4.30 ന് പ്രസുദേന്തി വാഴിക്കൽ, കൊടിയേറ്റിന് ഫാ. സ്റ്റീഫന് പുത്തൻപറന്പിൽ കാർമികനാകും. തിരുസ്വരൂപ പ്രതിഷ്ഠ, നൊവേന, ദിവ്യബലി, പ്രസംഗം. ഫാ. ജോസഫ് ചെറുകാക്രാന്ചേരിയിൽ മുഖ്യകാർമികനാകും. തുടർന്നുള്ള ദിനങ്ങളിൽ വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് നൊവേന, ദിവ്യബലി, പ്രസംഗം ഇവ ഉണ്ടാകും.
23 ന് ഇടവക ദിനത്തില് ഫാ. ബോബി ക്രിസ്റ്റഫർ, 24 ന് പരേത സ്മരണാ ദിനത്തിൽ ഫാ. ജിസ് സ്കറിയാ ആനിക്കൽ, 25 ന് സന്യസ്ത ദിനത്തിൽ ഫാ. വര്ഗീസ് ഞള്ളിമാക്കൽ, 26ന് മതബോധന ദിനത്തിൽ ഫാ. സ്റ്റീഫന് പുത്തന്പറമ്പിൽ, 27 ന് യുവജന ദിനത്തിൽ ഫാ. ഫ്രാന്സിസ് പത്രോസ് 28ന് സംഘടനാ ദിനത്തിൽ ഫാ. തെയോഫിന് വെനാര്ഡ് തുരുത്തിക്കോണം, 29 ന് കുട്ടികളുടെ ദിനത്തിൽ ഫാ. അലക്സ് കൊച്ചാട്ട് എന്നിവർ ശുശ്രൂഷകളിൽ കാർമികത്വം വഹിക്കും. 30 ന് തിരുനാള് കമ്മിറ്റി ദിനം. മൂന്നിന് ജപമാല, നൊവേന, 3.30 ന് ആഘോഷമായ തിരുനാള് ബലിക്ക് ഫാ. സെബന് വിന്സന്റ് കുരിത്തറ, ഫാ. ആല്ബിന് ചാള്സ് ചെങ്കല്ചൂളയിൽ, ഫാ. പോള്സണ് വടക്കേക്കര എന്നിവർ കാർമികരാകും. തുടന്ന് ആഘോഷമായ തിരുനാള് പ്രദക്ഷിണം പനച്ചേരിമുക്ക് കുരിശടിയില് ഫാ. പീറ്റര് ഇഞ്ചപ്പാറ മാരാമണ് പ്രസംഗിക്കും.
മേയ് ഒന്നിന് പ്രസുദേന്തി ദിനം രാവിലെ ഒന്പതിന് ജപമാല, 9.30 ന് ആഘോഷമായ തിരുനാള് ദിവ്യബലിക്ക് രൂപത വികാരി ജനറാൾ ഫാ. ഡോ. ജോസ് നവാസ് കാർമികത്വം വഹിക്കും. സമാപന പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീര്വാദം, കൊടിയിറക്ക്, നേര്ച്ച സദ്യ. വൈകുന്നേരം ആറിന് സ്റ്റെല്ലാര് ഈവ് 2026 എന്നിവയോടെ തിരുനാള് സമാപിക്കുമെന്ന് വികാരി ഫാ. സ്റ്റീഫന് പുത്തന്പറമ്പിൽ, സഹ വികാരി ഫാ. പീറ്റര് ഇഞ്ചപ്പാറ, സെക്രട്ടറി ജോജി ജോണ് തേമൂട്ടുമണ്ണിൽ, ജനറല് കണ്വീനര് റെന്സിന് കെ. രാജന് എന്നിവര് അറിയിച്ചു.
International
വത്തിക്കാന് സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളും യുദ്ധങ്ങളും വ്യാപിക്കുന്ന പശ്ചാത്തലത്തില് സമാധാനം വീണ്ടെടുക്കാനും യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിക്കാനും വേണ്ടി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ ജാഗരണപ്രാർഥന നടത്തി.
പ്രാദേശികസമയം ഇന്നലെ വൈകുന്നേരം ആറിനു നടന്ന പ്രാർഥനയിൽ കർദിനാൾമാരും ബിഷപ്പുമാരും വത്തിക്കാനിലെ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരും ലോകമെങ്ങുനിന്നും എത്തിയ നിരവധി തീർഥാടകരും പങ്കെടുത്തു.
അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കബറിടത്തിൽനിന്ന് എത്തിച്ച സമാധാനദീപമാണു പ്രാർഥനാവേദിയിൽ പ്രതിഷ്ഠിച്ചത്. ഈ ദീപത്തിൽനിന്നു കൊളുത്തിയ മെഴുകുതിരികളും വഹിച്ചാണു വിശ്വാസികൾ മാർപാപ്പയ്ക്കൊപ്പം സമാധാനപ്രാർഥനയിൽ പങ്കെടുത്തത്.
അഞ്ചു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് അഞ്ചുപേർ ബലിവേദിയിലെ ദീപത്തിൽനിന്നു കൊളുത്തിയ ദീപം വിശ്വാസികളിലേക്ക് പകർന്നു. സമാധാനത്തിന്റെ വരം നൽകി ലോകത്തെ മുഴുവൻ അനുഗ്രഹിക്കണമേഎന്ന പ്രാർഥനയോടെയാണു വിശ്വാസികൾക്കു മാർപാപ്പ ആശീർവാദം നൽകിയത്.
മാർപാപ്പയ്ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശ്വാസികളും ടെലിവിഷൻ-ഓൺലൈൻ മാധ്യമങ്ങൾ മുഖേന പ്രാർഥനയിൽ പങ്കുചേർന്നു.
Kerala
കൊച്ചി: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന യുദ്ധം അവസാനിക്കുന്നതിനും ക്ലേശകരവും ദുരിതപൂര്ണവുമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗള്ഫ് നാടുകളിലെ സഹോദരങ്ങള്ക്കും വേണ്ടി സീറോമലബാര് സഭയില് ഇന്നു പ്രത്യേക പ്രാര്ഥനാദിനാചരണം നടക്കും. സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വൈകുന്നേരം ഏഴിന് പ്രത്യേക പ്രാർഥനാശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടാകും.
യുദ്ധത്തിലേര്പ്പെട്ടിരിക്കുന്ന രാജ്യങ്ങള് സംഭാഷണത്തിന്റെയും സഹവര്ത്തിത്വത്തിന്റെയും മാര്ഗം തെരഞ്ഞെടുക്കാനും അതുവഴി പശ്ചിമേഷ്യയില് ശാന്തിയും സമാധാനവും സംജാതമാകാനും വേണ്ടി ഏവരും പ്രാര്ഥിക്കണമെന്ന് മേജര് ആര്ച്ച്ബിഷപ് മാര് റാഫേല് തട്ടില് ആഹ്വാനം ചെയ്തു.
യുദ്ധത്തില് ഇരകളാക്കപ്പെട്ട എല്ലാവരോടും സീറോമലബാര് സഭയുടെ പ്രാര്ഥനാപൂര്ണമായ പിന്തുണ അറിയിക്കുന്നു. വിവിധ രാജ്യങ്ങളില് വലിയ നാശനഷ്ടങ്ങളും അനേകര്ക്കു ജീവഹാനിയും സംഭവിക്കുന്ന ഈ ദിവസങ്ങളില് ലോകം മുഴുവന് വലിയ ഉത്കണ്ഠയിലൂടെയാണ് കടന്നുപോകുന്നത്. ആയുധങ്ങള് സര്വനാശവും മരണവും വേദനയും മാത്രമാണു സമ്മാനിക്കുന്നത്. തുറന്ന ചര്ച്ചകളിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനവും സഹവര്ത്തിത്വവും സാധ്യമാകൂ.
പരിഹരിക്കാനാകാത്തവിധമുള്ള അഗാധമായ തകര്ച്ച ഉണ്ടാകുന്നതിനുമുമ്പ് ഓരോ രാജ്യവും തങ്ങളുടെ ധാര്മിക ഉത്തരവാദിത്വത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന ലെയോ പതിനാലാമന് മാര്പാപ്പയുടെ ആഹ്വാനം രാഷ്ട്രനേതാക്കള് തുറന്ന മനസോടെ സ്വീകരിക്കാന് നമുക്കു തീക്ഷ്ണമായി പ്രാര്ഥിക്കാമെന്നും മേജര് ആര്ച്ച്ബിഷപ് മാര് റാഫേല് തട്ടില് പറഞ്ഞു.
District News
ചെന്ത്രാപ്പിന്നി ഈസ്റ്റ് സെന്റ് ആന്റണീസ്
ചെന്ത്രാപ്പിന്നി ഈസ്റ്റ്: സെന്റ് ആന്റണീസ് ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാൾ ആഘോഷങ്ങൾക്ക് കോടിയേറി. ഇടവക വികാരി ഫാ. ഡോഫിൻ കാട്ടുപറമ്പിൽ കൊടിയേറ്റ് നിർവഹിച്ചു.
കൈക്കാരന്മാരായ തോമസ് പുളിക്കൻ, സണ്ണി പുളിക്കൻ, ജനറൽ കൺവീനർ സാജൻ കൊമ്പൻ, ജോയിന്റ്് കൺവീനർമാരായ ജയൻ കുറ്റിക്കാടൻ, അരുൺ ഐനിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
തിരുനാൾ ദിനമായ ഒന്പതിന് രാവിലെ എട്ടിന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകീട്ട് 4.30ന് തിരുനാൾ ദിവ്യബലി, സന്ദേശം, പ്രദക്ഷിണം. തുടർന്ന് സമാപന ആശീർവാദവും വർണമഴയും ഉണ്ടാകും.
പുത്തൻവേലിക്കര ഉണ്ണിമിശിഹാ
മാള: പുത്തൻവേലിക്കര ഉണ്ണിമിശിഹാ പള്ളിയിൽ തിരുനാൾ ആഘോഷം ഇന്ന് നടക്കും. രാവിലെ 6.30ന് വിശുദ്ധ കുർബാന. 10നുള്ള തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. മിഥുൻ പണിക്കം വേലിയിൽ മുഖ്യകാർമികനാകും. ഫാ. ഫ്രീജോ പാറക്കൽ സന്ദേശം നൽകും. ഉച്ചതിരിഞ്ഞ് നാലിനുള്ള വിശുദ്ധ കുർബാനയെ തുടർന്ന് തിരുനാൾ പ്രദക്ഷിണം. രാത്രി ഏഴിന് പ്രദക്ഷിണ സമാപനത്തെ തുടർന്ന് ഗാനമേള.
NRI
റാംസ്ഗേറ്റ്: റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ഫെബ്രുവരി 13 മുതൽ 15 വരെ താമസിച്ചുള്ള "ആന്തരിക സൗഖ്യ ധ്യാനം' സംഘടിപ്പിക്കുന്നു. റാംസ്ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ടും അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചൻ കുടിയിലും ഫാ. ഡെർബിൻ എട്ടിക്കാട്ടിലും സംയുക്തമായിട്ടാവും ഈ ത്രിദിന ആന്തരിക സൗഖ്യധ്യാനം നയിക്കുക.
"അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു' (സങ്കീർത്തനം147:3). ആന്തരികമായി ഭവിച്ചിട്ടുള്ള വേദനകളും മുറിവുകളും ആകുലതകളും ചിന്താധാരകളിൽ ഉണർത്തി, ഉള്ളംതുറന്നു പ്രാർഥിക്കുവാനും വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രൂഷകളാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നു. 2026 ഫെബ്രുവരിയിൽ നടത്തപ്പെടുന്ന ആന്തരിക സൗഖ്യാധ്യാനം, 13ന് രാവിലെ എട്ട് മുതൽ 15ന് വൈകുന്നേരം നാല് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
മാനസിക നവീകരണത്തിനും ആന്തരിക വേദനകളും ഉത്കണ്ഠകളും സൗഖ്യപ്പെടുന്നതിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ, ഫാ. ഡെബ്രിൻ എന്നിവർ സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.
ആന്തരിക സൗഖ്യ ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം, 12ന് വൈകുന്നേരം മുതൽ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് രജിസ്ട്രേഷൻ ഫീസ് ഈടാക്കുക.
രജിസ്ട്രേഷൻ: https://www.divineuk.org/residential-retreats
കൂടുതൽ വിവരങ്ങൾക്ക്: +447474787890, Email: [email protected], Website:www.divineuk.org
വേദി: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA.
Kerala
കോതമംഗലം : വൈഎംസിഎ അഖില ലോക പ്രാർഥനാവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോതമംഗലത്ത് നടന്നു. കേരള റീജണൽ ചെയർമാൻ പ്രഫ. അലക്സ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് സലിം ചെറിയാൻ അധ്യക്ഷത വഹിച്ചു.
മാർത്തോമ്മ ചെറിയപള്ളി സഹവികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ, വൈഎംസിഎ സെക്രട്ടറി എം.യു. ബേബി, മുൻ നാഷണൽ പ്രോപ്പർട്ടി കമ്മിറ്റി ചെയർമാൻ പ്രഫ. ബേബി എം. വർഗീസ്, റീജൺ വൈസ് ചെയർമാൻമാരായ കുര്യൻ തൂമ്പുങ്കൽ, ജയൻ മാത്യു, റീജൺ സെക്രട്ടറി റെജി വർഗീസ്, റീജൺ ട്രഷറർ അനിൽ ജോർജ്, എൽദോ വർഗീസ്, ഷാമി ഐസക്, കെ.ജി. സാമൂവൽ, എം. സണ്ണിച്ചൻ, പ്രിയൻ പോൾ എന്നിവർ പ്രസംഗിച്ചു. 14 വരെ എല്ലാ ദിവസവും വൈകുന്നേരം ആറിന് ആരംഭിച്ച് എട്ടിന് അവസാനിപ്പിക്കുന്ന വിധമാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. ഓരോ ദിവസവും വിവിധ സഭകളിൽനിന്നുള്ള പ്രസംഗകർ വചനസന്ദേശം നൽക